Fincat

കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തി പരുക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരുക്കേൽപ്പിച്ചു. ഗ്രേസി ജോസഫിന്റെ കൈയ്യിലും വയറിലുമാണ് കുത്തേറ്റിട്ടുള്ളത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും മർദനമേറ്റു. മകൻ ലഹരിക്കടിമയാണെന്നും ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽപോയെന്നും പൊലീസ് പറഞ്ഞു. കുത്തേറ്റ ഗ്രേസി ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.