Fincat

സ്കൂൾ ബസ്സിൻ്റെ ബ്രേക്ക് തകരാറിലായി; മതിലിൽ ഇടിച്ച ബസ്സിനിടയിൽ വിദ്യാർത്ഥി കുടുങ്ങി

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ സ്കൂൾ ബസ് ഇടിച്ച് അതേ സ്കൂളിലെ വിദ്യാർത്ഥിക്ക് പരിക്ക്. അംജദ് എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. കിഴിശ്ശേരിയിലെ ഇസത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അംജദ്. ബസ് വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് ഇടിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൻ്റെ ബ്രേക്കിലെ തകരാറിനെ തുടർന്ന് മതിലിൽ ഇടിച്ചു നിർത്തിയതിനിടയിലാണ് വിദ്യാർത്ഥി മതിലിനും വാഹനത്തിനും ഇടയിൽ പെട്ടത്. സ്കൂൾ കഴിഞ്ഞ് നടന്നു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഈ ബസിൽ സ്ഥിരം ഉണ്ടായിരുന്ന ഡ്രൈവർക്ക് പകരം കയറിയ ഡ്രൈവറാണ് ഇന്ന് ബസിൽ ഉണ്ടായിരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.