ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മർദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു. സംഭവത്തിൽ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ചരൽകുന്നിലാണ് സംഭവം നടന്നത്. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ ഭർത്താവ് പകർത്തി. ഇതിന് ശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തു. തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.