യുവതിയെ പ്രണയം നടിച്ച് വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.എസ്.എൻ. പുരം കരിനാട്ട് വീട്ടിൽ ശ്രീജിത്ത് (30)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് 2021ൽ മതിലകം പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ. ഷാജി, എഎസ് ഐ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ദിവ്യ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.