പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ ആണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. . തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ കൂടുതൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും.
കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയോ എന്നും ആഭിചാരക്രിയകൾ ചെയതോ എന്ന് പരിശോധിക്കും. കോയ്പ്രം പൊലീസ് പിന്നീട് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളിൽ യുവദമ്പതികളുടെ ക്രൂരതകൾക്ക് ഇരകളായത്. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂരമർദ്ദനം.