Fincat

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല.മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ വിലക്ക്.ശമ്പള വർധന ഇപ്പോൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ശമ്പള വർധനവ് തടഞ്ഞത്.

തിരഞ്ഞെടുപ്പ് കാലത്ത് ശമ്പള വർധനവിൽ പ്രതിപക്ഷത്തോട് യോജിക്കുന്നതും ഗുണകരമാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ശമ്പള വർദ്ധന സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ പോരടിക്കുമ്പോൾ ശമ്പള കാര്യത്തിൽ കൈകോർക്കുന്നത് ജനങ്ങൾ സ്വീകരിക്കില്ലെന്നാണ് ആശങ്ക.

2018-ലാണ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. എംഎൽഎമാരുടെ ശമ്പളവും മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കിയാണ് 2018-ൽ ഉയർത്തിയത്. മന്ത്രിമാരുടെ ശമ്പളം 55,012-ൽനിന്ന് 97,429 രൂപയായും ഉയർത്തിയിരുന്നു.