Fincat

മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കും

തിരൂർ: കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി ചുമതലയേറ്റ മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം ജില്ലകാരനായ ആദ്യത്തെ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡയരക്ടറാണ്
താനാളൂർ സ്വദേശിയായ മുനീർ.
പൊതുവിദ്യാലയങ്ങളിൽ പഠിച്ചു ഉന്നത പദവിലെത്തിയ വ്യക്തിയാണ് അദ്ദേഹം.
താനാളൂർ എഎംഎൽപി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും
പുളിക്കൽ എഎംഎംഎച്ച്എസിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസവും നേടി.
തിരൂർ എസ്എസ്എം പോളിടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം വിവിധ സർവ്വകലാശാലകളിൽ നിന്നു.ബി.ടെക്, എം ടെക്, എം.ബി എ ബിരുദവും കരസ്ഥമാക്കി.

ശനിയാഴ്ച വൈകിട്ട് 4.30 ന്തുഞ്ചൻപറമ്പിൽനടക്കുന്ന ചടങ്ങ്.ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.കുറുക്കോളി മൊയ്തിൻഎം.എൽ എ അധ്യക്ഷനാകും.
പി.നന്ദകുമാർ എം.എൽ.എ ,അഡ്വ. എൻ. ശംസുദ്ധിൻ എം.എൽ.എ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു സൈനുദ്ധിൻ, അബ്ദുറഹിമാൻ രണ്ടത്താണി,ഇ.ജയൻ.
യാസർ പൊട്ടച്ചോല കെ നാരായണൻ മാസ്റ്റർ, അഡ്വ. ദിനേഷ് പുക്കയിൽ അഡ്വ ഗഫൂർ പി. ലില്ലിസ്,ഡോ. സി. അൻവർ അമീൻ കെ.ആർ ബാലൻ.പി.എ ബാവഎന്നിവർ പങ്കെടുക്കും.

പരിപാടിക്ക് മുന്നോടിയായി 3 30 ന് പ്രശസ്ത ഗായകർ
സംഗീത വിരുന്ന് ഒരുക്കും

2nd paragraph

പത്രസമ്മേളനത്തിൽ സംഘാടകരായ പി.പി.അബ്ദുറഹിമാൻ പി.കെ.രതീഷ്
മുജീബ് താനാളൂർ ഫൈസൽ ബാബു കനക അമീർ സബ്ക എന്നിവർ പങ്കെടുത്തു