Fincat

മലപ്പുറത്തെ പൊലീസ് മർദനത്തിൽ നടപടി; സിപിഒക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ

പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെ.പി.സി.സി അംഗത്തിന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി. മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ. ശിവരാമനാണ് നീതി ലഭിച്ചത്. മർദിച്ച സിപിഒ ഹരിലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

1 st paragraph

2020 സെപ്റ്റംബറിൽ മലപ്പുറം ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുമ്പോഴാണ് ശിവരാമനെ പോലീസ് ക്രൂരമായി മർദിച്ചത്. മർദന ദൃശ്യങ്ങൾ സഹിതം ശിവരാമൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ നടപടിക്ക് നിർദേശം വന്നിരിക്കുന്നത്.