കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പർ ഉൾപ്പെടെ 52 ലോട്ടറികളാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്തെ വീക്കേ ലോട്ടറി സ്റ്റാളിൽ നിന്ന് ഇയാൾ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിലൂടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കാസർകോട് വെച്ചാണ് പൊലീസിന്റെ പിടിയിലായത്. മുമ്പും ഇയാൾ ലോട്ടറി മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കാസർകോട് പൊലീസ് പിടികൂടി കൊയിലാണ്ടി പൊലീസിന് കൈമാറുകയായിരുന്നു. ഈ ലോട്ടറി സ്റ്റാളുകളിൽ നിന്നും മുമ്പും ലോട്ടറികൾ മോഷണം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കി തുടർനപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.