പോസ്റ്റോഫീസുകളിലും ഇനി ആധാര്‍ സേവനം
പൊതുജന സേവനാര്‍ഥം ആധാര്‍ സേവനങ്ങള്‍ കാര്യക്ഷേമമാക്കുന്നതിന് ആധാര്‍ സെന്റര്‍ മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പുളിക്കല്‍ പോസ്റ്റോഫീസുകളില്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചു. പൗരന്മാര്‍ക്ക് ആധാര്‍ എന്റോള്‍മെന്റ്, ബയോമെട്രിക്/ഡെമോഗ്രാഫിക് അപ്‌ഡേഷന്‍ തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ നേടാം. ആധാര്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക:
മലപ്പുറം: 0483-2734880, 0483-2734820, മഞ്ചേരി: 0483-2766856, 0483-2766140, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: 0494-2400240, നിലമ്പൂര്‍ -04931-2203377, പുളിക്കല്‍- 0483-2790100