ഇലക്ട്രോണിക് വ്യാപാര രംഗത്തെ അതികായൻ കെ.കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി
തിരൂർ : മലപ്പുറം ജില്ലയിലെ ആദ്യ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വ്യാപാരത്തിന് തുടക്കം കുറിച്ച കെ.കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും തിരൂർ ചേംബർ ഓഫ് കൊമേഴ്സ്, എംഇഎസ് തിരൂർ, റോട്ടറി ക്ലബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും തിരൂർ കമ്പൈയ്ൻൻ്റ് ഇലവൻസ് ഫുട്ബോൾ താരവുമായിരുന്ന കെ. കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി.
ചേമ്പർ ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും കെ.കെ മുസ്തഫ ഹാജിയുടെ ഗുണഗണങ്ങൾ ഏറ്റു പറഞ്ഞത് . പഴയകാലത്ത് തിരൂരിൽ നടന്നിരുന്ന എല്ലാ കലാസാംസ്കാരിക പരിപാടികളിലും കെ.കെ മൊയ്തീൻ കമ്പനിയുടെ സൗണ്ട് സിസ്സ്റ്റം വലിയ ഒരു അനുഗ്രഹമായിരുന്നു. ഇലക്ട്രോണിക് വ്യാപാര രംഗത്തെ പുതിയ പുതിയ കാൽവെപ്പുകളെയും പരീക്ഷണങ്ങളെയും ഹൃദയത്തിലേറ്റി നാട്ടുകാർക്ക് ലഭ്യമാക്കുന്നതിൽ അദ്ദേഹം മുന്നിൽ നിന്നിരുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സംരംഭങ്ങളിൽ ഒന്നായ തിരൂരിലെ വിദേശ വ്യാപാര സംരംഭത്തിന് തുടക്കം കുറിക്കാൻ കാരണക്കാരൻ മുസ്തഫ ഹാജി ആയിരുന്നു . ജന സേവനത്തിൻ്റെ പുതിയ പാതകൾ താണ്ടിയാണ് അദ്ദേഹം കച്ചവടത്തെ മുന്നോട്ട് നയിച്ചിരുന്നത് തിരൂർ പോളിടെക്നിക്കിലെ പഠിതാക്കൾക്ക് സ്വന്തം സ്ഥാപനത്തിൽ ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാൻ ഹാജി മടിച്ചിരുന്നില്ല. മുൻ കാലത്ത് മൂന്ന് വർഷം കെകെ മൊയ്തീൻ കമ്പനിയിൽ പരിശീലനം ലഭിച്ചവർക്ക് മാത്രമെ വയറിംങ്ങ് പരീക്ഷക്ക് ഇരിക്കാൻ സർക്കാർ അനുവാദം ഉണ്ടായിരുന്നൊള്ളൂ .
മുസ്തഫ ഹാജിയുടെ ജീവിതവും പ്രവർത്തനങ്ങളും എല്ലാ കാലത്തും വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാതൃകയാണെന്നും അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സൗഹൃദവേദി, തിരൂർ പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു.
തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ ഉൽഘാടനം ചെയ്തു മുൻസിപ്പൽ കൗൺസിലർമാരായ കെ കെ അബ്ദുസ്സലാം മാസ്റ്റർ,അഡ്വക്കറ്റ് ജീനാ ഭാസ്കർ, ഡോ മഞ്ജുഷ ആർ വർമ്മ,പ്രൊഫസർ എ പി എ റഹ്മാൻ,പ്രൊഫസർ വി പി ബാബു,ഡോക്ടർ കെ നൗഷാദ്, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ പി എ ബാവ , സമദ് പ്ലസന്റ്, പിപി അബ്ദുറഹ്മാൻ, പി എ റഷീദ്, റിട്ടേയ്ഡ് എസ്ഐ ഷുക്കൂർ പറവണ്ണ, ജലീൽ കൈനിക്കര, അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഗായകൻ ഫിറോസ് ബാബു, ചോമയിൽ അൻവർ സാദത്ത് , സിഎം മെയ്തീൻകുട്ടി, കെസി അബ്ദുള്ള, ഉമ്മർ ചിറക്കൽ, കെ. മൻസൂർ ബാബു , കെഎം അലിക്കുട്ടി ഹാജി, ഭാസി തിരൂർ , എ മാധവൻ മാസ്റ്റർ, നടുവഞ്ചേരി കുഞ്ഞിബാവ , പിൻപുറത്ത് ശ്രീനിവാസൻ, സി അബുള്ള, ഹംസ സ്കോളാർ , എകെ ബഷീർ, ഗഫൂർ മാസ്റ്റർ, മുനീർ കുറുംമ്പടി, ഹമീദ് കൈനിക്കര, പാറയിൽ ഫസലു , മമ്മി ചെറുതോട്ടത്തിൽ, തറമ്മൽ സിദ്ധീഖ് ഹാജി, അബൂബക്കർ വള്ളിക്കാഞ്ഞിരം, കെകെ റസാക്ക് ഹാജി എന്നിവർ സംസാരിച്ചു.