Fincat

ഇ എം എസിൻ്റെ ലോകം സെമിനാർ സമാപിച്ചു

കാരത്തൂർ : തിരുന്നാവായ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഇ എം എസിൻ്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ പങ്കെടുത്തു. കൂട്ടായി ബഷീർ സ്വാഗതവും സി കെ ഷൈജു നന്ദിയും പറഞ്ഞു.
പുത്തൻ വിദ്യാഭ്യാസ നയത്തിനു പിന്നിലെ വർഗീയ അജണ്ട തുറന്നുകാട്ടിയാണ് ബുധനാഴ്ച സെമിനാർ ആരംഭിച്ചത്. ‘പുതിയ വിദ്യാഭ്യാസ നയം : കാവിവൽക്കരണത്തിനെതിരെ ജനാധിപത്യ ബദൽ വിഷയത്തിൽ ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ എം സ്വരാജ്, മുൻ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ വിഷയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റംഗം കെ പി അനിൽ സ്വാഗതവും ടി വി ശിവദാസൻ നന്ദിയും പറഞ്ഞു.
സാർവ്വദേശീയ രാഷ്ട്രീയത്തിൻ്റെ വർത്തമാനം ചർച്ച ചെയ്ത ‘ സാർവ്വദേശീയ രാഷ്ട്രീയം ഏക ധ്രുവതയിൽ നിന്നും ബഹു ധ്രുവതയിലേക്ക് വിഷയത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം , എ എം ഷിനാസ്, വി ബി പരമേശ്വരന്‍ എന്നിവർ വിഷയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ് അധ്യക്ഷനായി. പി ജ്യോതിഭാസ് സ്വാഗതവും കെ മുഹമ്മദ് ഫിറോസ് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം ‘സംസ്കാരം– ജാതി, ലിംഗ പദവി’ വിഷയത്തിൽ ഡോ. ധർമ്മരാജ് അടാട്ട്, എം എം നാരായണൻ എന്നിവരും സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി എം സിദ്ദിഖ് സ്വാഗതവും കെ വി പ്രസാദ് നന്ദിയും പറഞ്ഞു.