വ്യോമയാന സുരക്ഷയില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാന്‍. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആണ് ഒമാനെ തേടിയെത്തിയത്. 2020-ല്‍ 133-ാം സ്ഥാനത്തായിരുന്നു ഒമാന്റെ സ്ഥാനം. ഇതാണ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 127 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഒമാന്റെ മുന്നേറ്റം.
ശക്തവും ഫലപ്രദവുമായ വ്യോമയാന സുരക്ഷാ മേല്‍നോട്ട സംവിധാനം സ്ഥാപിക്കുന്നതിലും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങളും ശുപാര്‍ശകളും പാലിക്കുന്നതിലുമുളള മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. കാനഡയിലെ ഓര്‍ഗനൈസേഷന്റെ ആസ്ഥാനത്ത് നടന്ന ഐസിഎഒ അസംബ്ലിയില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് എഞ്ചിനീയര്‍ നായിഫ് ബിന്‍ അലി അല്‍ അബ്രി പുരസാകാരം ഏറ്റുവാങ്ങി.