Fincat

ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്


തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ കുട്ടി മരിച്ചു.ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചത്. ശേഷം കാര്‍ സമീപത്തെ ഡിവൈഡറിലിടിച്ചാണ് നിന്നത്. സംഭവസമയത്ത് പ്രദേശത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.