പാലക്കാട്: സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെ വടക്കഞ്ചേരിക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരം; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്, ആശയകുഴപ്പത്തിൽ ഫയർഫോഴ്‌സ്
ഈ സമയം ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിഷ്ണു സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയും പരിക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളംവെച്ചതോടെ വിഷ്ണു ബൈക്കെടുത്ത് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുളളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ എറണാകുളത്ത് പോക്‌സോ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.