മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടാണിഞ്ഞ് സ്വർണ്ണം നേടിയ ഷിനാസിനെ അനുമോദിച്ചു
സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെൻറിൽ അണ്ടർ 19 വിഭാഗം മലപ്പുറം ജില്ലക്കായി മത്സരിച്ച് സ്വർണ്ണം നേടിയ നിറമരുതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്തിന്റെ അഭിമാനതാരം കെ.പി. മുഹമ്മദ് ഷിനാസിന് ശിഹാബ് തങ്ങൾ കാരുണ്യ ഹസ്തം നൽകുന്ന അനുമോദന ചടങ്ങിൽ സ്നേഹോപഹാരം മലപ്പുറം ജില്ലാ പഞ്ചായത്ത് നിറമരുതുർ ഡിവിഷൻ മെമ്പർ വി.കെ.എം. ഷാഫി കൈമാറി. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ കെ.പി. കോയമോൻ, മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി. സിദ്ദീഖ് ശിഹാബ് തങ്ങൾ കാരുണ്യ സീനിയർ മെമ്പർ എംപി ആലിക്കുട്ടി സെക്രട്ടറി നവാസ് കെ വാർഡ് മെമ്പർ സി പി സഹദുള്ള സാദിക് എം കെ ഇസ്മായിൽ സിപികെ റിയാസ് കെ പി അഫ്സൽ കെ പി ഹാരിസ് കെ പി റിയാസ് എംപി സവാദ് കെ പി എന്നിവർ പങ്കെടുത്തു