കോഴിക്കോട് പയ്യാനക്കലില്‍ മദ്രസ വിദ്യാര്‍ഥിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം. തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി .കാസര്‍കോഡ് സ്വദേശി സിനാന്‍ അലി യൂസഫ് ആണ് പിടിയിലായത്
കോഴിക്കോട് ബിച്ച് ഹോസ്പിറ്റലിന് സമീപത്തെ ടാക്‌സി സാന്റില്‍ നിന്നും മോഷ്ട്ടിച്ച കാറിലാണ് 12 കാരനെ തട്ടികൊണ്ടുപോവാന്‍ ശ്രമം നടത്തിയത്. പയ്യാനക്കല്‍ സ്‌കൂളിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. മദ്രസ കഴിഞ്ഞ് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ കൂടി ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ടാക്‌സി കാര്‍ സാന്റില്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ആയിരുന്നു കാര്‍ മോഷ്ട്ടിച്ചത്. വണ്ടിയുടെ അകത്ത് താക്കോല്‍ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു പ്രതി മോഷണം നടത്തിയത്. പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയില്‍ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യും.