കണ്ണൂർ: കൂത്തുപറമ്ബ് എംഎല്‍എ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തതിനെതിരെ സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം കമ്മിറ്റി.മോഹനൻ എംഎല്‍എയെ തടഞ്ഞതും കയ്യേറ്റം ചെയ്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്നത് ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിന് നേരെയുള്ള കയ്യേറ്റവുമാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐഎം കൂത്തുപറമ്ബ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
‘കൂത്തുപറമ്ബ് നിയോജക മണ്ഡലത്തില്‍ പാനൂര്‍ നഗരസഭയിലെ 28ആം വാര്‍ഡായ കരിയാട് പുതുശ്ശേരി പള്ളിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കെ പി മോഹനൻ എംഎല്‍എ യെ തടയുകയും കെെയ്യേറ്റം ചെയ്യുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഹെെക്കോടതിയുടെയും പാനൂര്‍ നഗരസഭയുടെയും പരിഗണയിലുള്ള തണല്‍ അഭയ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തില്‍
പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്ന നടപടി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിന് നേരെയുള്ള കെെയ്യേറ്റവുമാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരണമെന്നുമാണ് സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചത്.
മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്ബ് എംഎല്‍എയെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംഎല്‍എ. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.
പ്രശ്‌നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎല്‍എ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.