Fincat

പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു;മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്


തൃശൂര്‍: ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച്‌ പ്രതി നിസാർ.ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിസാർ ഉപദ്രവിച്ചത്. ഇതിനെ തുടർന്ന് ഇയാളെ കീഴടക്കാനെത്തിയ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും നിസാർ ഉപദ്രവിക്കുകയായിരുന്നു. സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയായ നിസാറിനെ കീഴടക്കാന്‍ എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

ചാവക്കാട് എസ്‌ഐ ശരത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവരാണ് നിസാറിനെ കീഴടക്കാൻ ആദ്യം എത്തിയത്, എന്നാല്‍ പ്രതി ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതോടെ മൂന്ന് പൊലീസുകാർ കൂടി സ്ഥലത്തേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇവരെയും ഇയാള്‍ ഉപദ്രവിച്ചു. സംഭവത്തില്‍ പരിക്കേറ്റ ശരത്ത്, അരുണ്‍ എന്നീ ഉദ്യോഗസ്ഥരെ തൃശൂര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എസ്‌ഐയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തി.