Fincat

കുടുംബസമേതം വിനോദയാത്രയെന്ന വ്യാജേന യാത്ര; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിയെത്തിച്ച സംഘം പിടിയില്‍


തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടത്ത് സംഘം പിടിയില്‍. തിരുവനന്തപുരം പൊഴിയൂരിലാണ് സംഘം പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായാണ് സംഘം പിടിയിലായത്.തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘമാണ് വനിത ഉള്‍പ്പെട്ട നാലംഗ സംഘത്തെ പിടികൂടിയത്.

കൊല്ലം സ്വദേശിനി ഷമി, തിരുവനന്തപുരം സ്വദേശികളായ കല്‍ഫാന്‍, ആഷിഖ്, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കടത്തികൊണ്ടുവന്നത്. കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിച്ചത്.