താനൂർ നിയോജക മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണം സംഘടിപ്പിച്ചു
ഭിന്ന ശേഷിക്കാർക്കുള്ള യുണീക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് ലഭ്യമാക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് ക്യാമ്പ് താനൂർ നിയോജക മണ്ഡലത്തിൽ നടന്നു. കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പരിപാടി വട്ടത്താണി കെ.എം. ഓഡിറ്റോറിയത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സുരക്ഷ മിഷന്റെ നേത്യത്വത്തിൽ സാമൂഹ്യ നീതി വകുപ്പ്, വനിത-ശിശു വികസന വകുപ്പ്,ആരോഗ്യ വകുപ്പ് എന്നി വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ ഭിന്നശേഷി മേഖലകളിൽ നിന്നുള്ള 145 പേർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി. കാർഡുകളും ക്യാമ്പിൽ വിതരണം ചെയ്തു.
താനൂർ നിയോജക മണ്ഡലത്തിലെ ആറാമത്തെ മെഡിക്കൽ ക്യാമ്പ് ആണിത്. ഇതോടെ താനൂർ നിയോജക മണ്ഡലത്തിൽ യു.ഡി. ഐ.ഡി. കാർഡ് വിതരണം പൂർണമായി.
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, വൈസ് പ്രസിഡന്റ് വി. അബ്ദുറസാക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷൻ മാസ്റ്റർ, റസാക്ക് ഇടമരം,
കെ.എസ്.എസ്.എം ജില്ലാ കോർഡിനേറ്റർ അബ്ദുൽ അസീസ് മീനടത്തൂർ,
താനൂർ സി.ഡി.പി.ഒ മാരായ പി. ഷൈജ, എൻ.എ വിലാസിനി, കെ.എസ്.എസ്.എം കോർഡിനേറ്റർ പി.കെ.മുഹമ്മദ് അസ്ക്കർ എന്നിവർ സംസരിച്ചു.
തീരൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. അലീഗർബാബു, ഡോ. സുബീർ ഹുസൈൻ, ഡോ. ആയിഷ, ഡോ. മർവ്വ കുഞ്ഞീൻ, ഡോ. കെ.ടി.അഷ്റഫ്, ഡോ.ഹനീഫ ചെറുകര , ഡോ. നന്ദിനി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സൈഫുന്നീസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.