Fincat

സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം;പൂര്‍ത്തിയാകുന്നതിന് മുമ്പ് കര്‍ട്ടന്‍താഴ്ത്തി അധ്യാപകന്‍

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു.കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.മൈം അവസാനിക്കുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തി എന്നാണ് ആരോപണം. ഇന്നലെയാണ് പലസ്തീന് ഐക്യദാർഢ്യം വിഷയമാക്കി വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു.

1 st paragraph

എന്നാൽ അധ്യാപകർ കർട്ടനിട്ടെങ്കിലും വിദ്യാർഥികൾ വേദിയ്ക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തിൽ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നൽകി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാൽ ഇന്ന് പരിപാടി നടന്നില്ല. സംഭവത്തിൽ എംഎസ്എഫ് കുമ്പള സ്കൂളിൽ പ്രതിഷേധവുമായെത്തി. PTA യോഗത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഷയത്തിൽ സ്കൂളിലെ അധ്യാപകർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.