Fincat

തദ്ദേശ തെരഞ്ഞെടുപ്പ്: വരണാധികാരികള്‍ക്കുള്ള പരിശീലനം നാളെ (ഒക്ടോ. 7) മുതല്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ഷന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നാളെ (ഒക്ടോ. 7) തുടങ്ങും. ഏഴ് മുതല്‍ 10 വരെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.15 വരെയാണ് പരിശീലനം. ഒക്ടോബര്‍ ഏഴിന് നിലമ്പൂര്‍, കൊണ്ടോട്ടി, വണ്ടൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കും എട്ടിന് കാളികാവ്, അരീക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, കുറ്റിപ്പുറം ബ്ലോക്കുകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഒന്‍പതിന് താനൂര്‍, വേങ്ങര, തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തിനുമാണ് പരിശീലനം. 10 ന് ജില്ലയിലെ നഗരസഭകളിലെ വരണാധികാരികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.