Fincat

വീട് കുത്തി തുറന്ന് 15 പവന്‍ കവര്‍ന്നു, അടുത്ത മോഷണത്തിന് തയ്യാറെടുക്കവേ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് കൊല്ലംകോട് സ്വദേശി (47) സെല്‍വരാജ് പിടിയില്‍. തിരുവനന്തപുരം മണ്ണന്തലയില്‍ വീട് കുത്തി തുറന്ന് 15 പവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ പത്താം തീയതിയാണ് ഇയാള്‍ വീട്ടില്‍ കയറി മോഷണം നടത്തിയത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം.

മടങ്ങുന്ന വഴി സിസിടിവിയുടെ ഡിവിആറും സെല്‍വരാജ് കൊണ്ടു പോയിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീണ്ടും അടുത്ത മോഷണത്തിനായി നഗരത്തിലത്തിയപ്പോഴാണ് തമ്പാനൂരില്‍ വച്ച് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു