Fincat

പട്ടാപ്പകൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി, സ്ത്രീയെ ആക്രമിച്ച് സ്വർണവും ഫോണും കവ‍ർന്ന കേസിൽ രണ്ട് പേർ പിടിയിൽ

പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിന് സമീപം വാടകക്ക് താമസിക്കുന്ന മാന്നാർ ആലപ്പുഴ സ്വദേശിനി ശ്രീലതയുടെ വീട്ടിൽ കയറി ദേഹോപദ്രവം നടത്തി സ്വർണ്ണവളയും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പേഴംകര ഒലവക്കോട് സ്വദേശി അബ്ദുൾ റഹിമാൻ എന്ന ആന മനാഫ്, താണാവ് ഒലവക്കോട് സ്വദേശി ഷാജൻ എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ്, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അബ്ദുൾ റഹിമാൻ. ഒരാഴ്ച മുമ്പ് ഗുണ്ടാനിയമ പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ് 35കാരൻ. രണ്ടാം പ്രതിയായ ഷാജൻ ലഹരി കേസുകളിൽ പ്രതിയാണ്.

അബ്ദുൾ റഹിമാൻ ജയിലിൽ നിന്ന് ഇറങ്ങിയത് രണ്ടാഴ്ച മുൻപ്
പാലക്കാട് എ എസ് പി രാജേഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ എസ് എസ് ഐമാരായ സുനിൽ.എം ഹേമലത. വി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശശികുമാർ, രാജീദ്. ആർ, ഷാലു. കെഎസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.