കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിൽ എന്ന് സംശയം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സ്വകാര്യ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.