പാട്‌ന: സമൂസയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബിഹാറില്‍ 65കാരനായ കര്‍ഷകനെ കൊലപ്പെടുത്തി യുവതി. ഞായറാഴ്ചയാണ് ചന്ദ്രമ യാദവ് എന്ന കര്‍ഷകന് നേരെ ആക്രമണമുണ്ടായത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ചന്ദ്രമ യാദവ് മരിച്ചത്.
ഭോജ്പുര്‍ ജില്ലയിലെ കൊലിദിഹാരി ഗ്രാമത്തിലാണ് സംഭവം. മൂര്‍ച്ചയുള്ള വാള്‍ കൊണ്ട് തലയ്ക്ക് വെട്ടിയാണ് ചന്ദ്രമ യാദവിനെ കൊലപ്പെടുത്തിയത്. ഒരു കുട്ടി സമൂസ വാങ്ങാന്‍ പോകുകയും വഴിയരികിലെ മറ്റ് കുട്ടികള്‍ ഇത് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതുമാണ് സംഭവങ്ങളുടെ തുടക്കം.
കുട്ടികള്‍ക്കിടയിലെ തര്‍ക്കം കണ്ടെത്തിയ ചന്ദ്രമ യാദവ് കാര്യങ്ങള്‍ തിരക്കാന്‍ സമൂസ കടയിലേക്ക് പോകുകയും അവിടെ വാക്കുതര്‍ക്കമുണ്ടാകുകയുമായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ കടയിലുണ്ടായിരുന്ന യുവതി ചന്ദ്രമ യാദവിനെ മൂര്‍ച്ചയുള്ള വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു.