Fincat

പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തവനൂര്‍ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേള സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ സി.ഡി.എസ് പ്രസിഡന്റ് പി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.എം. സജി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് പ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ ഇന്റേണ്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴില്‍മേളയില്‍ തൊഴില്‍ ദാതാക്കളായി 18 സ്ഥാപനങ്ങള്‍ പങ്കെടുത്തു. 129 തൊഴില്‍ അന്വേഷകരാണ് മേളയില്‍ പങ്കെടുത്തത്. ഇതില്‍ 72 പേര്‍ക്ക് സെലക്ഷന്‍ ലഭിക്കുകയും 48 പേര്‍ വിവിധ കമ്പനികളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തു.