Fincat

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അപകട ഇന്‍ഷുറന്‍സ് ധനസഹായം വിതരണം ചെയ്തു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് ജില്ലയില്‍ വടകര കുരിയാടി മത്സ്യ ഗ്രാമത്തിലെ വലിയവീട്ടില്‍ അനൂപ്, കൊയിലാണ്ടി മത്സ്യ ഗ്രാമത്തിലെ പള്ളിപ്പറമ്പില്‍ റീത്ത, പുതിയാപ്പ വടക്ക് മത്സ്യ ഗ്രാമത്തിലെ കാക്കീരകത്തു രജീന്ദ്രന്‍, പരപ്പനങ്ങാടി ആത്തന്റെ പുരക്കല്‍ മുജീബ്, ചെറുപുരക്കല്‍ അബൂബക്കര്‍ കോയ, മൂഴിക്കല്‍ കാരാട്ട് ഹൗസ് റിയാസ് എന്നിവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം ആകെ 60 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

മത്സ്യബന്ധനത്തിനിടെ മുങ്ങി മരണപ്പെട്ട പുതിയനിരത്ത് വാഴവളപ്പില്‍ രജീഷ് കുമാറിന്റെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായവും വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ ധനസഹായം വിതരണം ചെയ്തു. മത്സ്യഫെഡ് സംസ്ഥാന ഭരണസമിതി അംഗം വി.കെ. മോഹന്‍ദാസ്, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ അബ്ദുല്‍ ഷുക്കൂര്‍, സുന്ദരേശന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ എക്സിക്യൂട്ടീവ് പി. അബ്ദുല്‍ മജീദ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് സി. ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു.