Fincat

സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം:തന്റെ ആവശ്യത്തിന് വേണ്ടിയല്ല, ഫണ്ട്‌ പിരിക്കുന്നത് സമസ്തയുടെ പ്രവർത്തനത്തിന് വേണ്ടിയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
.സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഫണ്ട്‌ പിരിക്കുന്നത് തന്റെ ആവശ്യത്തിന് വേണ്ടി അല്ലെന്നും സമസ്തയുടെ പ്രവർത്തനത്തിന് വേണ്ടി ആണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നവരെ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു. എത്ര തളർത്താൻ ശ്രമിച്ചാലും ആരൊക്കെ പിളർന്നു പോയാലും മാറി നിന്നാലും സമസ്ത മുന്നോട്ട് പോകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയിലെ വിഭാഗീയതയ്ക്കിടെയാണ് പ്രതികരണം.