Fincat

ആലപ്പുഴയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മാതാപിതാക്കളെ ഉപദ്രവിച്ചു; 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ആലപ്പുഴ വെണ്‍മണിയിലാണ് 14കാരിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

പ്രായപൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം ചെയ്യാം എന്ന് വിശ്വസിപ്പിച്ചുകൊണ്ട് ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടുക്കാനെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവ് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

ഇതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1ല്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2nd paragraph