Fincat

ട്രാക്കിൽ കുതിച്ച് ഉഫൈസ്

ബഡ്സ് ഒളിമ്പിയ
2025 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ജില്ലാതല കായികമേളയിൽ തൻറെ മിന്നും വേഗത കൊണ്ട് കാണികളെ കയ്യിലെടുത്തിരിക്കുകയാണ് മുഹമ്മദ് എ. ഉഫൈസ്. ഈ വർഷം സ്ഥാപിതമായ അങ്ങാടിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ ഉഫൈസ് ആദ്യമായാണ് ബഡ്സ് ജില്ലാതല കായികമേളയിൽ പങ്കെടുക്കുന്നത്. ആദ്യമായി പങ്കെടുക്കുന്നതിന്റെ യാതൊരുവിധ പരിചയക്കുറവും, പോരായ്മയും കാണിക്കാതെ തന്റെ സഹമത്സരാർഥികളെയും വൈകല്യങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് മുഹമ്മദ് ഉഫൈസ് ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാമനായത്.