Fincat

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ 20 കാരൻ പീഡിപ്പിച്ചത് നിരവധി തവണ; വെസ്റ്റ്ഹില്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പുതിയങ്ങാടി വെസ്റ്റ്ഹില്‍ സ്വദേശി അമ്പാടി വീട്ടില്‍ മഹി(20)യെയാണ് വെള്ളയില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും വെസ്റ്റ്ഹില്‍ സ്വദേശിനിയുമായ 16കാരിയെയാണ് പ്രതി നിരവധി തവണ പീഡിപ്പിച്ചത്.

1 st paragraph

2024 ഡിസംബര്‍ മുതല്‍ പല പ്രാവശ്യമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളയില്‍ പരിസരത്ത് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.