Fincat

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി


കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി.ഈ മാസം 12ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരത്തെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

എന്നാല്‍ വ്യവസ്ഥ ലംഘിച്ച്‌ വീണ്ടും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത്. പതിനേഴ് കേസുകളില്‍ കോടതി സമാന ജാമ്യ വ്യവസ്ഥ നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ നിരന്തരം ലംഘിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

1 st paragraph