Fincat

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

1 st paragraph

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.90 കോടി ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വിദ്യാകിരണം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളാശ്ശേരി പദ്ധതി വിശദീകരണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, വൈസ് പ്രസിഡന്റ് എം.വി. വേലായുധന്‍, പി.വി. റഫീഖ്, ആര്‍.പി. ബാബു രാജന്‍, കെ.ഇ. സഹീര്‍ മാസ്റ്റര്‍, സയ്യിദ് ഫസല്‍ അലി സഖാഫ്, അജിത്ത് കുമാര്‍, പരപ്പാര സിദ്ദീഖ്, വി.കെ. രാജീവ്, സി.കെ. ജയകുമാര്‍, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വി.വി. രാജേന്ദ്രന്‍, വി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കെ.ടി. സിദ്ദീഖ്, ബേബി ടീച്ചര്‍, സി.വി. മുസ്തഫ, എസ്. ദിനേഷ്, അബ്ദുല്‍ കരീം, മുജീബ് കൊളക്കാട്, എം. ഷീബ, കെ. റീന എന്നിവര്‍ സംസാരിച്ചു.