Fincat

എല്ലാ മുസ്ലിം വീടുകളിലും പോകും, മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി; മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകര്‍ന്നു നല്‍കും

മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകര്‍ന്നു നല്‍കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ പ്രധാനമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ എത്തിക്കും. എല്ലാ മുസ്ലിം വീടുകളിലും പോകും. ലക്ഷ്യമിടുന്നത് ന്യൂനപക്ഷ സമൂഹത്തില്‍ നിറച്ച വിഷവും തെറ്റിദ്ധാരണയും ഇല്ലാതാക്കാന്‍ ആണ് നീക്കം.

1 st paragraph

മുസ്ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാന്‍ സംസ്ഥാനത്തെ എല്ലാം മുസ്ലിം വീടുകളും സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ സിപിഐഎമ്മും കോണ്‍ഗ്രസും വിഷം നിറച്ചിരിക്കുന്നു. അതിലെ സത്യം എന്തെന്ന് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.

ഈ പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പാര്‍ട്ടി എന്ന് ബോധ്യപ്പെടുത്തുകയാണ് മുസ്ലീം ഔട്ട് റിച്ചിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം അല്ല, സിപിഐഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത് പോലെ ജനങ്ങളെ വിഡ്ഢികള്‍ ആക്കാനും അല്ല. വിശ്വാസം വളര്‍ത്തിയെടുക്കാന്‍ വേണ്ടി എല്ലാ മുസ്ലീം വീട്ടിലും ഈ ടീം പോകും. ചിലര്‍ രാഷ്ട്രീയം ആണെന്ന് പറയും. പക്ഷേ ഈ പ്രവര്‍ത്തനത്തില്‍
ബിജെപിക്ക് ആത്മാര്‍ത്ഥത ഉണ്ട്. 20 കൊല്ലമായി സൃഷ്ടിച്ച നുണ പൊളിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം ഇടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍
വ്യക്തമാക്കി.

 

 

 

2nd paragraph