Fincat

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷാ ഏജൻസി

ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ ബാധിക്കുന്ന ഒരു ഗുരുതരമായ സുരക്ഷാ അപകടസാധ്യത കണ്ടെത്തിയതായി ഗൂഗിൾ അറിയിച്ചു. ഇതേത്തുടർന്ന് ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

1 st paragraph

‘സീറോ ക്ലിക്ക്’ വീക്ക്നെസ് എന്ന് വിളിക്കപ്പെടുന്ന ഈ പോരായ്മയ്ക്ക് യൂസർ ഇടപെടൽ ആവശ്യമില്ലാത്തതിനാൽ ഇത് പ്രത്യേകിച്ച് അപകടകരമാണ്.

ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക്, വൈ-ഫൈ അല്ലെങ്കിൽ ബ്ലൂടൂത്ത് വഴി ഒരു മലീഷ്യസ് ഡാറ്റ പാക്കറ്റ് അയച്ചുകൊണ്ട് ഹാക്കർമാർക്ക് ഉപയോക്താക്കളെ ചൂഷണം ചെയ്യാനാവും. ബാധിക്കുന്ന ഡിവൈസുകളിൽ ദോഷകരമായ കമാൻഡുകൾ വിദൂരമായി നടപ്പിലാക്കാൻ ഹാക്കർമാർക്ക് ഇതുവഴി സാധിക്കുന്നു.

2nd paragraph

അപകടസാധ്യതകൾ കുറയ്ക്കുന്നതിന് എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളും അവരുടെ ഡിവൈസ് കമ്പനികൾ ലഭ്യമാക്കുന്ന ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉടൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് NCSA ശക്തമായി ശുപാർശ ചെയ്തു.

 

ബാധിച്ച വേർഷനുകൾ: വേർഷൻ 13, 14, 15, 16

 

• ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുന്നതിന് Google നിരവധി പ്രധാന ശുപാർശകളും നൽകി:

 

• ഏറ്റവും പുതിയ പാച്ച് ഇൻസ്റ്റാൾ ചെയ്യുക: ഡിവൈസ് സെറ്റിങ്സിൽ 2025-11-01 സുരക്ഷാ നിലയിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

 

• ഓട്ടോ-അപ്‌ഡേറ്റുകൾ ആക്റ്റീവ് ആക്കുക: ഫുൾ പ്രൊട്ടക്ഷന് വേണ്ടി സിസ്റ്റം, Google Play അപ്‌ഡേറ്റുകൾ ഓണാക്കുക.

 

• ആപ്പുകൾ സൈഡ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക: Google Play പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുക.

 

• ആപ്പുകളുടെ സുരക്ഷ മുൻകൂട്ടി സ്കാൻ ചെയ്യുന്നതിന് Play Protect ഉപയോഗിക്കുക: അത് ആക്ടീവായി നിലനിർത്തുക.

 

• സുരക്ഷിത നെറ്റ്‌വർക്കുകളിൽ തുടരുക: സുരക്ഷിതമല്ലാത്ത Wi-Fi ഒഴിവാക്കുക, ഡിവൈസുകളിൽ അസാധാരണ മാറ്റം കണ്ടാൽ ശ്രദ്ധിക്കുക.

വ്യക്തിഗത, എന്റർപ്രൈസ് ഡാറ്റ സംരക്ഷിക്കുന്നതിന് പതിവ് അപ്‌ഡേറ്റുകൾ, സുരക്ഷിതമായ ഉപയോഗ രീതികൾ, തുടർച്ചയായ ജാഗ്രത എന്നിവ അത്യാവശ്യമാണെന്ന് ദേശീയ സൈബർ സുരക്ഷാ ഏജൻസി പറഞ്ഞു.