
ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സികാര്‍ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. പല്ല് ഇടിച്ചുതെറിപ്പിച്ചതായി പരാതി.വൈക്കം മറവന്‍തുരുത്ത് വെണ്ണാറപറമ്ബില്‍ വി ടി സുധീറിനാണ് (61) മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
എറണാകുളത്ത് നിന്നും വിദേശ സഞ്ചാരികളുമായി പുന്നമടയിലെത്തിയതായിരുന്നു സുധീര്‍. കള്ള് ദേഹത്തുവീണത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തില്‍ കായംകുളം സ്വദേശികള്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു.

ടാക്‌സിയില്‍ വന്ന സഞ്ചാരികള്‍ ബോട്ടിങ്ങിന് പോയതിനാല്‍ വൈകീട്ട് സ്വകാര്യപാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിനുപുറത്ത് വിശ്രമിക്കുകയായിരുന്നു സുധീര്‍. ഈ സമയത്താണ് ബോട്ടിങ് കഴിഞ്ഞ മടങ്ങിയെത്തിയ മറ്റൊരു സംഘം മദ്യം പരസ്പരം തെറിപ്പിച്ചത്. ഇതു ദേഹത്തുവീണത് സുധീര്‍ ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദിച്ചത്. സുധീര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
