Fincat

നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി


ഇടുക്കി: നാല് വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഇടുക്കി പണിക്കന്‍കുടി പറുസിറ്റിയിലാണ് സംഭവം. പെരുമ്ബള്ളികുന്നേല്‍ രഞ്ജിനി (30), മകന്‍ ആദിത്യന്‍ (4) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മകന്‍ ആദിത്യനെ ജനല്‍ക്കമ്ബിയില്‍ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ജീവനൊടുക്കുകയാണെന്ന് രഞ്ജിനി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

1 st paragraph

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)