“ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് വളരെയധികം കണക്ടായ വ്യക്തിയാണ് മമ്മൂക്ക”: അർജുൻ അശോകൻ

മമ്മൂട്ടിയെ കുറിച്ച് അർജുൻ അശോകൻ പറഞ്ഞ വാക്കുകൾശ്രദ്ധേയമാവുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മമ്മൂട്ടി ഒരു വേദിയിൽ വച്ചു പറഞ്ഞ നന്ദി വാക്കുകളെ പരാമർശിച്ചുകൊണ്ടാണ് അർജുൻ അശോകൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അർജുൻ അശോകന്റെ പ്രതികരണം. മമ്മൂക്കയുടെ അടുത്ത് നിന്നും ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുന്നത് എല്ലാവര്ക്കും സന്തോഷമാണെന്നും, ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് വളരെയധികം കണക്ടായ വ്യക്തിയാണ് മമ്മൂക്കഎന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.

“മമ്മൂക്ക വന്‍ പൊളിയല്ലേ, മമ്മൂക്കയുടെ അടുത്ത് നിന്നും ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുക എന്ന് പറയുമ്പോള്‍ നമുക്കെല്ലാവര്‍ക്കും സന്തോഷമാണ്. ഒരു പോയിന്റില്‍ മമ്മൂക്ക പെട്ടെന്ന് റിക്കവര്‍ ആയി വരാന്‍ വേണ്ടി നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ചതാണ്. ഒരിക്കലും ഇത്തരത്തിലൊരു നന്ദി പ്രസംഗം കിട്ടുമെന്ന് നമ്മള്‍ വിചാരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം അത് പറഞ്ഞപ്പോള്‍ നമ്മളെല്ലാവര്‍ക്കും വളരെയധികം കണക്ടായി, ഒരുപാട് സന്തോഷമായി. ഇതിനിടയില്‍ മമ്മൂക്ക ദുബായിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഷൂട്ടിനിടയില്‍ നിന്ന് എങ്ങനയെക്കെയോ സമയം കണ്ടെത്തി മമ്മൂക്കയെ നേരിട്ട് പോയി കണ്ടിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് വളരെയധികം കണക്ടായ വ്യക്തിയാണ് മമ്മൂക്ക. ഭയങ്കര ഇഷ്ടമാണ്. എപ്പോള്‍ വിളിച്ചാലും എത്ര സിനിമ വേണമെങ്കിലും കൂടെ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്, വിളിക്കണം പക്ഷേ.” അർജുൻ അശോകൻ പറഞ്ഞു.
അതേസമയം യുവതാരങ്ങൾ ഒന്നിക്കുന്ന ഖജുരാഹോ ഡ്രീംസ് ആണ് അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രം. ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിസംബർ 5ന് ചിത്രം തിയേറ്ററുകളിലെത്തും. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’.
അതിഥി രവി, ചന്തുനാഥ്, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാർട്നർ. ‘ശിലയൊരു ദേവിയായ്..’ എന്ന് തുടങ്ങുന്ന ഗോപിസുന്ദർ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
