MX

ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത് അറസ്റ്റില്‍


മംഗളൂരു : വിചാരണത്തടവുകാരന് എംഡിഎംഎ എത്തിച്ച സുഹൃത്ത് അറസ്റ്റില്‍. തടവുകാരനെ കാണാൻ ജയിലിലെത്തിയ സുഹൃത്ത് ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിലാണ് എംഡിഎംഎ എത്തിച്ചത്.സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയില്‍ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനു കൈമാറി.

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങള്‍ ഓരോന്നായി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോള്‍ സംശയം തോന്നി.

1 st paragraph

തുടർന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ചെറിയ പാക്കറ്റില്‍ എംഡിഎംഎയും അത് മൂക്കില്‍ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്‌ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്. സച്ചിൻ തലപ്പാടി എന്നയാളുടെ നിർദേശപ്രകാരമാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന് ആഷിഖ് മൊഴി നല്‍കിയതായി ജയില്‍ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. സംഭവത്തില്‍ ബർക്കെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.