Fincat

ആട് വാഴ തിന്നതില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു


നെന്മാറ : വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കരിമ്ബാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്.സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോത്തുണ്ടി ജലസേചനകനാലില്‍ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത്. ദിവസങ്ങള്‍ക്കുമുൻപ് ഈ വാഴകള്‍ വാസുവിന്റെ ആടുകള്‍ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്. വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേല്‍ക്കുകയായിരുന്നു. ബാബുവിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1 st paragraph