
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ഒറ്റൂർ മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് ഗുരുതര പരിക്കേറ്റത്.തിരുവനന്തപുരം കല്ലമ്ബലം ഒറ്റൂരിലാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരം മാവിൻമൂട്ടില്‍ വെച്ച് പ്രതികള്‍ ചിലരുമായി പ്രജീഷിന് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഈ വൈരാഗ്യം മനസ്സില്‍ വെച്ച പ്രതികള്‍ രാത്രി വീട്ടിലെത്തി ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ പ്രജീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കല്ലമ്ബലം പൊലീസ് കേസ് എടുത്തു. പ്രതികളെ കണ്ടെത്താനായിട്ടില്ല.

