Fincat

ആവശ്യത്തിന് ഉറങ്ങാത്തവരാണോ നിങ്ങൾ എന്നാൽ പണി കിട്ടും; ഉറക്കം ആയുസ്സിനെ ബാധിക്കുന്നതായി പഠനം

രാത്രിയിൽ ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ ?അതോ ഉറക്കം തീരെ കുറവുള്ള കാറ്റഗറിയിൽ പെടുന്നവരാണോ? ഇതിൽ ഏതായാലും ഉറക്കത്തെ ഗൗനിച്ചില്ലെങ്കിൽ പണി കിട്ടും. ഉറക്കം കുറഞ്ഞാൽ ആയുസ്സ് കുറയുമെന്നാണ് അമേരിക്കയിലെ ഒറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

1 st paragraph

ദിവസവും 5 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരുടെ ആയുസ്സ് ശരാശരി 2.5 മുതൽ 3 വർഷം വരെ കുറവായിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ മരണസാധ്യത 30% കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ഭക്ഷണവും വ്യായാമവും പോലെ തന്നെ ഉറക്കവും ഹൃദയത്തിനും തലച്ചോറിനും ഏറെ ആവശ്യമാണെന്നും ,ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്തത് പ്രമേഹം ,രോഗപ്രതിരോധ ശേഷി, മാനസിക സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം , അമിതവണ്ണം എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഡിപ്രഷൻ, ആങ്സൈറ്റി എന്നിവ വരാനുള്ള ചാൻസും കൂടുതലാണ്. ഒരു ദിവസം ഉറക്കം കുറഞ്ഞാൽ ശരീരത്തിൽ വലിയ പ്രശ്നങ്ങളൊന്നും പ്രകടമാകില്ല എന്നാൽ ആഴ്ചകളോളം തുടർച്ചയായി ഉറക്കം കുറയുന്നത് ശരീരം “സൈലന്റ് കില്ലർ” മോഡിലേക്ക് പോകുന്നതിന് കാരണമാകും.

18 നും 60 നും ഇടയിൽ പ്രായമുള്ളവർ 7-9 മണിക്കൂർ വരെയും 60 വയസ്സ് കഴിഞ്ഞവർ 7-8 മണിക്കൂർ വരെയും ഉറങ്ങണമെന്ന് പഠനം പറയുന്നു. ശരീരത്തിന് നല്ല ഉറക്കം ലഭിക്കുന്നതിനായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ , ലാപ്‌ടോപ്പ് എന്നിവ ഒഴിവാക്കുക. കിടക്കുന്നതിന് 2–3 മണിക്കൂർ മുമ്പ് കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാവുന്നതാണ്. വയസ്സുള്ളവർ ദിവസവും വ്യായാമം ശീലമാക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ ഏറെ സഹായകരമാണ്.

2nd paragraph