Fincat

ഷാഫിയുടെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ SDPI; ആര്‍ഷോയുടെ വാര്‍ഡില്‍ യുഡിഎഫ്


പാലക്കാട്: ഷാഫി പറമ്ബില്‍ എം പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡില്‍ വിജയം നേടി എസ്ഡിപിഐ സ്ഥാനാർത്ഥി. ഷാഫിയുടെ പാലക്കാട്ടെ വീടുള്ള ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് എസ്ഡിപിഐയുടെ അനില അശോകൻ 248 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്.അതേസമയം എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാർഡില്‍ യുഡിഎഫ് വിജയിച്ചു. പാലക്കാട് തച്ചമ്ബാറ ആറാം വാർഡായ പിച്ചളമുണ്ടയില്‍ 64 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഐഎം നേതാവും മുൻ എംഎല്‍എയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിൻ്റെ വാർഡില്‍ ബിജെപിയാണ് വിജയിച്ചത്. ആറന്മുള പഞ്ചായത്തിലെ ഏഴാം വാർഡായ ആറന്മുളയിലാണ് ബിജെപി സ്ഥാനാർത്ഥിയായ ഉഷ ആർ നായർ 212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

1 st paragraph