
കണ്ണൂർ: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ അറുപതോളം സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്.വടിവാള്‍ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തില്‍ ആണ് നടപടി.
കുന്നോത്ത്പറമ്ബ് പഞ്ചായത്തിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തില്‍ യുഡിഎഫ് പ്രവർത്തകർക്ക് എതിരെയും പൊലീസ് കേസ് എടുത്തു. വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുത്തു ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

യുഡിഎഫ് വിജയപ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സിപിഐഎം ആക്രമണം അഴിച്ചുവിട്ടത്. വടിവാളുമായി നാട്ടുകാർക്ക് നേരെ പാഞ്ഞടുത്ത സിപിഐഎം പ്രവർത്തകർ വാഹനം തകർക്കുകയും ചെയ്തു. ഇത്തവണ പതിനൊന്ന് സീറ്റാണ് യുഡിഎഫ് നേടിയത്. എന്നാല്‍ എല്‍ഡിഎഫിന്റെ സീറ്റ് ഒമ്ബതിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റില്‍ എൻഡിഎ വിജയിച്ചു.
