Fincat

തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്


കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ഉണ്ടായ ബോംബ് ഏറില്‍ പ്രതിമയുടെ കൈകള്‍ തകർന്നു.ജനകീയ മുന്നണി സ്ഥാനാർഥി മൂന്നാം വാർഡില്‍ വിജയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 30ലേറെ വോട്ടുകള്‍ നേടിയിരുന്നു. ഇതാണ് ആക്രമണം നടത്താൻ പ്രകോപനമായതെന്നാണ് പൊലിസ് പറയുന്നത്. ആക്രമണത്തില്‍ കോണ്‍ഗ്രസ് ഓഫീസ് ഇന്ദിരാ ഭവന്റെ കെട്ടിട ഭാഗങ്ങളും തകർന്നു.