
തമിഴ്നാട്: മൂന്ന് കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി മകള്‍ പിതാവിനെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി.തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം നടന്നത് ഇൻഷുറൻസ് കമ്ബനിയുടെ അന്വേഷണത്തിനിടെയാണ് പാമ്ബ് കടിയേറ്റ് മരിച്ചെന്ന് കരുതിയ സർക്കാർ സ്കൂള്‍ ജീവനക്കാരന്റെ മരണം കൊലപാതകം ആണെന്ന് പുറത്തുവന്നത്. സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്ററായ ഇ പി ഗണേശനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒക്ടോബറില്‍ ആയിരുന്നു 56 കാരനായ ഗണേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൻ തുക ലൈഫ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി മക്കള്‍ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇത്. സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതിയ ഈ കേസ് ഇൻഷുറൻസ് കമ്ബനിയുടെ സംശയത്തിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തുകയായിരുന്നു.

മരണാനന്തരമുള്ള ഇൻഷുറൻസ് ക്ലെയിം നടപടികള്‍ക്കിടയാണ് ഇൻഷുറൻസ് കമ്ബനിക്ക് സംശയം തോന്നിയത്. 3 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികള്‍ ആണ് ഗണേശന്റെ പേരില്‍ മക്കള്‍ എടുത്തിരുന്നത്. ക്ലെയ്മുകളുടെ നോമിനികളുടെ പെരുമാറ്റം സംശയാസ്പദമായതിനെ തുടർന്നാണ് കമ്ബനി ഈ വിവരം ഉടൻതന്നെ നോർത്ത് സോണ്‍ പൊലീസില്‍ അറിയിച്ചത്. തുടർന്ന് അന്വേഷണം കൂടുതല്‍ ഊർജ്ജിതമാകുകയായിരുന്നു.
