Fincat

ബാലസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം ശക്തമാക്കും

ബാല നീതി നിയമം, പോക്സോ നിയമം, ആര്‍.ടി.ഇ നിയമം തുടങ്ങിയ ബാലസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.

1 st paragraph

മലപ്പുറം കോട്ടപ്പടി കെ.എസ്.ടി.എ ഹാളില്‍ ചേര്‍ന്ന കര്‍ത്തവ്യ വാഹകരുടെ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. കമ്മീഷന്‍ സിറ്റിങ്ങില്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷാജേഷ് ഭാസ്‌കര്‍, സിസിലി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

കുട്ടികളുടെ പ്രധാനമായ നാല് അവകാശങ്ങളെക്കുറിച്ചും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപന സംവിധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുടെ ക്ഷേമ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വകുപ്പുകളുടെയും കൂട്ടായ ഏകോപനം ആവശ്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ വിവിധ വകുപ്പുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

2nd paragraph