Kavitha

പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു; പണം നല്‍കി മടക്കിയയച്ചു; രണ്ട് പേര്‍ പിടിയില്‍


കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്.രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികള്‍ ചൂഷണം ചെയ്തത്.

പെരിന്തല്‍മണ്ണ സ്വദേശിനിയായ 16കാരിയെയാണ് ഇവർ പീഡിപ്പിച്ചത്. ഡിസംബർ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലർച്ചെ രണ്ട് മണിക്ക് പെണ്‍കുട്ടിയെ ബീച്ചില്‍ കണ്ട യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്ലാറ്റില്‍ ഉണ്ടായിരുന്ന രണ്ട് പേർ കുട്ടിക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു.

1 st paragraph

പീഡനശേഷം കുട്ടിക്ക് 4,000 രൂപ പ്രതികള്‍ നല്‍കുകയും കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയും ചെയ്തു. ഇതേസമയം കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേർ ഒളിവിലാണ്.